പഠിക്കുന്ന കാലത്ത് അടുക്കളയില്‍ കയറുന്ന ശീലം ഇല്ലായിരുന്നു. എന്നാലും ആവശ്യത്തിന് എല്ലാം ഉണ്ടാക്കാമെന്ന ധൈര്യം ഉണ്ടായിരുന്നു. കിട്ടിയത് ഒരു പാവം ആയതു കൊണ്ടു കുഴപ്പമില്ലാതെ പോകുന്നു. പുതിയ ഓരോ സാധനങ്ങള്‍ ഉണ്ടാക്കാന്‍ എനിക്ക് താല്പര്യമാണ് എന്നാലും എന്നും കിച്ചണില്‍ കയറി ഉണ്ടാക്കാനൊന്നും ഞാനില്ല. എന്ന് വെച്ചു പാവത്തിനെ ഞാന്‍ പട്ടിണിക്ക് ഒന്നും ഇടുന്നില്ലട്ടോ. അങ്ങനെ ഞാന്‍ പരീക്ഷിക്കുന്ന എന്റെ റെസിപ്പികളാണിതില്.